02:43am 09 November 2026
NEWS
മെട്രോഷ് ആപ്പ് വഴി സ്പോൺസറുടെ അനുമതി നൽകാം; ആഭ്യന്തര മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു
19/08/2026  04:09 PM IST
nila
മെട്രോഷ് ആപ്പ് വഴി സ്പോൺസറുടെ അനുമതി നൽകാം; ആഭ്യന്തര മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു

​ദോഹ: പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റുന്നതിനും രാജ്യത്തിന് പുറത്ത് കഴിയേണ്ട നിയമപരമായ സമയപരിധിയിൽ ഇളവ് ലഭിക്കുന്നതിനുമുള്ള അനുമതിപത്രം (NOC) ഇനി മെട്രോഷ് ആപ്പ് വഴി എളുപ്പത്തിൽ ലഭ്യമാക്കാം. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് പുതിയ ഇലക്ട്രോണിക് സൗകര്യം പ്രാബല്യത്തിൽ വരുത്തിയത്.
​സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്പോൺസർക്ക് ഇലക്ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ഖത്തറിലുള്ള പ്രവാസി ജീവനക്കാരൻ പുതിയൊരാളുടെ കീഴിലേക്ക് മാറുമ്പോൾ നിലവിലെ സ്പോൺസർക്ക് മെട്രോഷ് വഴി അനുമതി (NOC) നൽകാം. ഇത് ലഭിച്ച ശേഷമേ പുതിയ സ്പോൺസർക്ക് അപേക്ഷ സമർപ്പിക്കാനാകൂ.ഖത്തറിന് പുറത്ത് തുടരാവുന്ന നിയമപരമായ സമയപരിധി കഴിഞ്ഞ് വിദേശത്ത് കഴിയുന്ന പ്രവാസിക്ക്, പുതിയ സ്പോൺസറുടെ കീഴിൽ രാജ്യത്തേക്ക് തിരിച്ചെത്താൻ നിലവിലെ സ്പോൺസറുടെ പ്രത്യേക ഇളവ് അനുമതി ആവശ്യമാണ്. ഇതും ഇനി മെട്രോഷ് വഴി നൽകാം.മെട്രോഷ് ആപ്പിലെ 'Residences' വിഭാഗത്തിൽ നിന്ന് 'Change Employer' തിരഞ്ഞെടുത്ത് 'Issue Recruiter Approval' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രവാസിയുടെ ഐഡി നമ്പർ നൽകി, ആവശ്യമായ സേവനം ('Change to new sponsor' അല്ലെങ്കിൽ 'Legal period outside the country') സെലക്ട് ചെയ്ത് വിവരങ്ങൾ ഉറപ്പുവരുത്തി അപേക്ഷ പൂർത്തിയാക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img